OVS - Latest NewsOVS-Kerala News

പരുമല പെരുന്നാള്‍ 26-ന് കൊടിയേറും

മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഒാര്‍മ്മപ്പെരുന്നാളിന് ഒക്ടോബര്‍ 26-ന് കൊടിയേറും.  ഒക്ടോബര്‍ 26-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്ന് നടക്കുന്ന തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. പ്രൊഫ.ഡോ.റോസ് വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കും. പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ വൈകുന്നേരം 5ന് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് പ്രസംഗം ഫാ.ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പ നയിക്കും.

27ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10ന് പരിസ്ഥിതി സെമിനാര്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. എക്സിബിഷന്‍ ഉദ്ഘാടനം അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത നിര്‍വഹിക്കും. പ്രൊഫ.മാത്യു കോശി പുന്നയ്ക്കാട് ക്ളാസ്സ് നയിക്കും. 2.30ന് വിദ്യാര്‍ത്ഥി സംഗമത്തില്‍ ഡോ.ബിജു ജേക്കബ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. 7ന് ഫാ.കെ.പി.മര്‍ക്കോസ് കളപ്പുരയില്‍ വചനശുശ്രൂഷ നടത്തും.

28ന് രാവിലെ 7.30ന് വി.കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10ന് അഖില മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. 2ന് മാധ്യമ സെമിനാറില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ളസ്സി ക്ളാസ്സ് നയിക്കും. 7ന് ഫാ.ഡോ.കുര്യന്‍ ദാനിയേല്‍ വചനശുശ്രൂഷ നടത്തും. 29ന് 7.30ന് കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10.30ന് അഖില മലങ്കര ബസ്ക്യാമ്മോ അസോസിയേഷന്‍ സമ്മേളനത്തില്‍ പ്രൊഫ.ഡോ.സാറാമ്മ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. 3ന് ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സെമിനാര്‍ ഡോ.ഷേര്‍ളി മാത്യു ഉദ്ഘാടനം ചെയ്യും. പ്രൊഫ.ഡോ.ജോണ്‍ കെ. ജോര്‍ജ്ജ് ക്ളാസ്സ് നയിക്കും. 7ന് ഫാ.ലെസ്ലി പി. ചെറിയാന്‍ വചനശുശ്രൂഷ നടത്തും.

30ന് 7.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 10ന് ഉപവാസ ധ്യാനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും. അഭി.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്ത ധ്യാനം നയിക്കും. 2.30ന് എക്യുമെനിക്കല്‍ സമ്മേളനം മാര്‍ അപ്രേം (കല്‍ദായ സഭ) ഉദ്ഘാടനം ചെയ്യും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. 7ന് ഫാ.ബിജു ആന്‍ഡ്രൂസ് വചനശുശ്രൂഷ നടത്തും.

31ന് വി.കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 9.30ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 10ന് അഖില മലങ്കര ഗായകസംഘം ഏകദിന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. ഫാ.ഡോ.ഒ.തോമസ് ക്ളാസ്സ് നയിക്കും. 2.30ന് യുവജന സംഗമം അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. 7ന് ഫാ.ഡോ.ഒ.തോമസ് വചനശുശ്രൂഷ നടത്തും. നവംബര്‍

1ന് രാവിലെ 6.30ന് ചാപ്പലിലെ വി.കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 8.30ന് പള്ളിയില്‍ വി.കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 9.45ന് പ്രസംഗം-ഫാ.ഡോ.ടി.ജെ.ജോഷ്വാ. 11ന് വിവാഹ സഹായനിധി വിതരണം പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിക്കും. ജസ്റ്റിസ്‌ ബഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം നടത്തും. 2.30ന് തീര്‍ത്ഥാടക സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ജസ്റിസ് ഷാജി പി. ചാലി മുഖ്യപ്രഭാഷണം നടത്തും. 5ന് അഖണ്ഡ പ്രാര്‍ത്ഥന സമാപനം. 6ന് പെരുനാള്‍ സന്ധ്യാനമസ്കാരം. 7ന് അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് വചനശുശ്രൂഷ നടത്തും. 8ന് ശ്ളൈഹിക വാഴ്വ്, 8.15ന് റാസ. 10.30ന് സംഗീതാര്‍ച്ചന.

അവസാന ദിനമായ 2ന് വെളുപ്പിനെ 3ന് വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 6.15ന് ചാപ്പലില്‍ വി.കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 8.30ന് പള്ളിയില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികായിരിക്കും. 11ന് ശ്ളൈഹിക വാഴ്വ്. 12ന് എം.ജി.ഓ.സി.എസ്.എം. സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ പ്രഭാഷണം നടത്തും. 2ന് ഭക്തിനിര്‍ഭരമായ റാസ. 3ന് ആശീര്‍വാദം, കൊടിയിറക്ക്.

error: Thank you for visiting : www.ovsonline.in