OVS - Latest NewsOVS-Kerala News

പഴന്തോട്ടം പള്ളി : സമാന്തര ഭരണത്തിന് അന്ത്യം, വിഘടിത  വൈദീകർക്ക് നിരോധനം

ആലുവ : അങ്കമാലി ഭദ്രാസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ്. ഓർത്തഡോക്സ്‌ പള്ളിയിൽ  1934 – ലെ സഭ ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗത്തിലെ മെത്രാപ്പോലീത്തമാർക്കും വൈദീകർക്കു ബഹുമാനപ്പെട്ട ജില്ലാ കോടതി കോടതി നിരോധനം ഏർപ്പെടുത്തി. മൂന്നാം സമുദായക്കേസിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് . പഴന്തോട്ടം പള്ളിയിൽ തുടരുന്ന സമാന്തര ഭരണത്തിന് ഇതോടെ അവസാനമാകും.മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മുതിർന്ന വൈദീകനും പ്രഭാഷകനുമായ മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പയാണ് വികാരി.

സമാന്തര ഭരണം അവസാനത്തിലേക്ക് 

മലങ്കര സഭയുടെ പള്ളികളിൽ തുടരുന്ന സമാന്തര ഭരണം ഓരോന്നായി അവസാനിക്കുന്നു.1064 പള്ളികളിലും ഏകീകൃത ഭരണ നിർവ്വഹണം ഏർപ്പെടുത്തിയ 2017 വിധി സഭ കേസിൽ നിർണ്ണായക വഴിത്തിരിവാകുകയായിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടി നൽകിയ കേസിൽ  കോതമംഗലം അടുത്തുള്ള ചാത്തമറ്റം ശാലേം പള്ളിയിൽ സമാന്തര ഭരണത്തിന് അവസാനം കണ്ടത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in