പിറവം പള്ളി കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണം, ചാലിശ്ശേരി പള്ളി മലങ്കര സഭയുടേത് : സുപ്രീം കോടതി
ന്യൂ ഡൽഹി: 1934 ഭരണഘടന മലങ്കര സഭയുടെ 1064 പള്ളികൾക്കും ബാധകമാണെന്ന് ഭാരതത്തിന്റെ പരമോന്നത നീതി പീഢമായ സുപ്രീം കോടതി ഒരിക്കൽ കൂടി പ്രസ്ഥാപിച്ചു. പിറവം പള്ളിയിൽ പോലീസ് പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട കേസ് ഹൈ കോടതിയിൽ നിലവിലുണ്ടെന്നും, ആ കേസിൽ വരുന്ന മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി ഹൈ കോടതിയോട് നിർദ്ദേശിച്ചു. എല്ലാ കോടതികളും അധികാര സ്ഥാപനങ്ങളും വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നു തങ്ങൾ വ്യക്തമാക്കിയതാണെന്നും എന്താണ് ഹൈകോടതിയുടെ തീരുമാനമെന്നതിനു കാത്തിരിക്കാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. വിധി നടപ്പാക്കപ്പെടുന്നില്ലെങ്കിൽ ആവശ്യമെങ്കിൽ വീണ്ടും ഇതേ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്ന് പിറവം പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഈ പ്രസ്താവന നടത്തിയത്. ഹർജിക്കാർക്കു വേണ്ടി സി യു സിങ്ങും, ഇ എം സദറുൽ അനമും ഹാജരായി.
ചാലിശ്ശേരി പള്ളിയുമായി ബന്ധപ്പെട്ടുള്ള സെക്ഷൻ 92 കേസിൽ, ഓരോ ഇടവകകൾക്കും പ്രത്യേകം വ്യവഹാരങ്ങൾ ആവശ്യമില്ലെന്നും, ജൂലൈ 3 -ലെ വിധി ചാലിശ്ശേരി പള്ളി ഉൾപ്പടെ 1064 പള്ളികൾക്കും ഒരു പോലെ ബാധകമാണെന്നും സുപ്രീം കോടതി അസന്ദിഗ്ധമായി പറഞ്ഞു.
കോടതി നിർദ്ദേശം സ്വാഗതം ചെയ്തു ഓർത്തഡോക്സ് സഭ : പ്രസ് റിലീസ്
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/supreme-court-order/