OVS - Latest NewsOVS-Kerala News

JCB പുരസ്കാരം ബന്യാമിന്

പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്കാരം ശ്രീ. ബന്യാമിനു ലഭിച്ചു. മുല്ലപ്പുനിറമുള്ള പകലുകൾ എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. യു.എസിൽ ജീവിക്കുന്ന കവി കൂടിയായ ഷഹനാസ് ഹബീ ബാണ് മുല്ലപ്പുനിറമുള്ള പകലുകൾ (Jasmine Days) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഇന്ത്യയിൽ ഏറ്റവും അധികം സമ്മാനത്തുകയുള്ള പുരസ്കാരങ്ങളിൽ ഒന്നാണ് ജെ.സി.ബി പുരസ്കാരം. സമകാലിക ഇന്ത്യൻ എഴുത്തുകാർക്കാണ് പുരസ്കാരം നൽകുന്നത്. ഓരോ ലക്ഷം രൂപാ വീതം ചുരുക്കപ്പട്ടികയിലെത്തുന്ന എഴുത്തുകാർക്കും ലഭിക്കും. പ്രാദേശിക ഭാഷയിലെ രചന മൊഴിമാറ്റം നടത്തിയതാണെങ്കിൽ മൊഴി മാറ്റം നടത്തിയ ആൾക്ക് അഞ്ച് ലക്ഷം രൂപാ ലഭിക്കും.

ബന്യാമിനു പുറമേ പെരുമാൾ മുരുഗൻ, അനുരാധാ റോയ്, അമിതാബ് ബാഗ്ചി, സുഭാംഗി സ്വരൂപ് എന്നിവരുടെ രചനകളാണ് അവസാന പട്ടികയിൽ ഇടം പിടിച്ചത്. ചലച്ചിത്ര സംവിധായികയായ ദീപാ മേത്ത അദ്ധ്യക്ഷയായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

2014-ൽ പുറത്തിറങ്ങിയ ബന്യാമിന്റെ ഇരട്ട നോവലുകളിൽ ഒന്നാണ് മുല്ലപ്പുനിറമുള്ള പകലുകൾ. സമീറാ പാർവിൻ എന്ന പാക്കിസ്ഥാൻ പെൺകുട്ടിയുടെ നിരോധിക്കപ്പെട്ട രചനയെന്ന നിലയിലാണ് പുസ്തകത്തിന്റെ ആഖ്യാനശൈലി. ഇതിൻ്റെ ഇരട്ട നോവലായ അൽ അറേബ്യൻ നോവൽ ഫാക്ടറിയും ധാരാളം നിരൂപക പ്രശംസ ഏറ്റുവാങ്ങിയതാണ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഉൾപ്പെട്ട മാന്തളിർ സെ. തോമസ് പള്ളി ഇടവകാംഗമാണ് ബന്യാമിൻ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in