ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വടക്കൻ മേഖല പരുമല തീർത്ഥയാത്ര 2018
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വടക്കൻ മേഖല പരുമല തീർത്ഥയാത്ര 2018 ഒക്ടോബർ 30 ചൊവ്വാഴ്ച്ച മുളന്തുരുത്തിയിൽ നിന്നും കാൽനടയായി പുറപ്പെടുന്നു
കർത്താവിൽ പ്രിയരെ,
മലങ്കരയിലെ വിശ്വാസികളുടെ അഭയകേന്ദ്രമായ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കബറിങ്കലേയ്ക്ക് അങ്കമാലി, കണ്ടനാട്,കൊച്ചി,തൃശൂർ, കുന്നംകുളം, മലബാർ, സുൽത്താൻബത്തേരി, ബാംഗ്ലൂർ, എന്നീ ഭദ്രാസനങ്ങളിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 30ാമത് കാൽനട തീർത്ഥയാത്ര ഈ വർഷത്തെ പരുമല പെരുനാളിനോടനുബന്ധിച്ചു 2018 ഒക്ടോബർ 30 ന് ആരംഭിച്ച് നവംബർ 1ന് പരുമല പള്ളിയിൽ എത്തിച്ചേരത്തക്കവിധം നടത്തുവാൻ കർത്തൃനാമത്തിൽ ആഗ്രഹിക്കുന്നു.
ജാതിമതഭേദമെന്യേ അനേകരുടെ മദ്ധ്യസ്ഥനും പുണ്യവാനുമായ പരി. പരുമല തിരുമേനിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മുളന്തുരുത്തിയിൽ നിന്നും വിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമിയായ പരുമലയിലേയ്ക്ക് നടത്തുന്ന ഈ തീർത്ഥയാത്ര അനുഗ്രഹകരമായി തീരുവാൻ നിങ്ങളേവരുടെയും പ്രാർത്ഥനാ പൂർവമായ സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
തീർത്ഥയാത്രാ സംഘത്തിനു വേണ്ടി
ഫാ.ജിയോ.ജോർജ് മട്ടമ്മേൽ
വികാരി, മാർത്തോമൻ പളളി മുളന്തുരുത്തി
(വൈസ്.പ്രസിഡന്റ്)
9947092294
ജയൻ പി.പി.കുന്നംകുളം
ജനറൽ സെക്രട്ടറി
9446143360
30-10-2018 ചൊവ്വ
5.45 AM :വി.കുർബാന: അഭി.ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി (കൊച്ചി ഭദ്രാസനധിപൻ.). 08.00 AM തീർത്ഥയാത്ര ആശീർവാദം അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോർക്കോസ് തിരുമേനി (അങ്കമാലി ഭദ്രാസനധിപൻ.)
9:30 തുരുത്തിക്കര മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് ചാപ്പൽ. 12:30 പിറവം മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റർ. ഉച്ചനമസ്ക്കാരം, ഭക്ഷണം ,വിശ്രമം.01:30 യാത്ര പുനരാരംഭിക്കും.പാലച്ചുവട് മാർ ഗ്രിഗോറിയോസ് ചാപ്പൽ – ഇടിയാറ സെ.ജോർജ് ചാപ്പൽ വഴി. 3.30 ന് മുളക്കുളം സെ.ജോർജ് കർമ്മേൽക്കുന്ന് പള്ളി ധൂപപ്രാർത്ഥന അഭി. ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ കബറിങ്കൽ.ശേഷം തീർത്ഥയാത്ര ചീപ്പുംപടി വഴി 4:30 ന് പെരുമ്പടവം സെ.ജോർജ് പള്ളി 5.30 ന് മറ്റപ്പിള്ളി മാർ ഗ്രിഗോറിയോസ് ചാപ്പൽ( മണ്ണുക്കുന്ന് കത്തീഡ്രൽ വക).6:00 ന്.പെരുവ സെ . മേരീസ് കാതോലിക്കേറ്റ് സെന്റർ. സന്ധ്യാ നമസ്ക്കാരത്തിനും അത്താഴത്തിനും ശേഷം 8:00 ന് യാത്ര തുടർന്ന് കോതനെല്ലൂരിൽ എത്തി വിശ്രമിക്കും.
31-10 -2018 ബുധൻ
5:30 പ്രഭാത നമസ്ക്കാരത്തിന് ശേഷം യാത്ര ആരംഭിക്കും. 08:00 AM ഏറ്റുമാനൂർ സെ.ജോർജ് പള്ളി.12.00 PM നട്ടാശേരി സെ.തോമസ് പള്ളി. ഉച്ച നമസ്ക്കാരം,ഭക്ഷണം,വിശ്രമം. 2:30 യാത്ര പുനരാരംഭിക്കും. 4 .00 ന് കോട്ടയം പഴയ സെമിനാരിയിൽ അഭി.പിതാക്കൻമാരുടെ കബറിങ്കൽ ധൂപപ്രാർത്ഥന.തുടർന്ന് കോട്ടയം സെന്റർ വഴി 7.00 ന് പള്ളം സെ.പോൾസ് പള്ളിയിൽ എത്തിച്ചേരും. സന്ധ്യാനമസ്ക്കാരത്തിനും അത്താഴത്തിനും ശേഷം ചിങ്ങവനം വഴി കുറിച്ചി സെ.മേരീസ് & സെ.ജോൺസ് പള്ളിയിൽ എത്തി സൂത്താറാ നമസ്ക്കാരത്തിനു ശേഷം വിശ്രമിക്കും.
1-11-2018 വ്യാഴം
6:00 വി.കുർബ്ബാന
7:30 ന് യാത്ര ആരംഭിച്ച് ഇടിഞ്ഞില്ലം വഴി 10:30 ന് വേങ്ങൽ സെ.ജോർജ് പള്ളി. 11:30 ന് കട്ടപ്പുറം സെ.ജോർജ് പള്ളി, ഉച്ച നമസ്ക്കാരം, ഭക്ഷണം, വിശ്രമം.തുടർന്ന് യാത്ര പുനരാരംഭിച്ച് 2 ന് വളഞ്ഞവട്ടം സെ.മേരീസ് പള്ളി വഴി വൈകിട്ട് 3.30ന്. പരുമലയിൽ എത്തി വിശുദ്ധന്റെ കബറിങ്കലും പരുമല പള്ളിയിലും പ്രാർത്ഥനകൾ നടത്തി നേർച്ച കാഴ്ച്ചകൾ അർപ്പിച്ച് അനുഗ്രഹം പ്രാപിക്കുന്നു.
#പ്രത്യേക ശ്രദ്ധയ്ക്ക്
പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇടവക വികാരിയുടെ സാക്ഷ്യപത്രം മേഖല ഓർഗനൈസറെ ഏൽപ്പിക്കേണ്ടതാണ്.മറ്റു ക്രൈസ്തവ വിഭാഗങ്ങളിലുള്ളവർ സമീപ ഓർത്തഡോക്സ് പള്ളി വികാരിയുടെ സാക്ഷ്യപത്രവും മേഖല ഓർഗനൈസറെ ഏൽപ്പിക്കേണ്ടതാണ്.തീർത്ഥയാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ പേരു വിവരങ്ങൾ മേഖല ഓർഗനൈസറെ മുൻകൂട്ടി ഏൽപ്പിക്കേണ്ടതാണ്. തീർത്ഥയാത്രയിൽ പരുമല തിരുമേനിയുടെ ഛായാചിത്രം അലങ്കരിച്ചിട്ടുള്ള ഒരു രഥം മാത്രമാണ് ഉദ്ദേശിക്കുന്നത്.മറ്റു രഥങ്ങൾ തീർത്ഥയാത്രയിൽ അനുവദിക്കുന്നതല്ല.തീർത്ഥയാത്രയിൽ പുരുഷൻമാരെ മാത്രമാണ് പങ്കെടുപ്പിക്കുക. വെള്ളമുണ്ട്, പാന്റ് ഒഴികെയുള്ള വസ്ത്രങ്ങൾ അനുവദനീയമല്ല. പങ്കെടുക്കുന്നവർ 3 ദിവസത്തെ നോമ്പ് ആചരിക്കണം. പ്രാർത്ഥനാപുസ്തകം, ബൈബിൾ, യാത്രയ്ക്കും താമസത്തിനും ആവശ്യമായ വസ്ത്രങ്ങൾ, ടോർച്ച് , കുട എന്നിവ കരുതണം.തീർത്ഥയാത്രയിൽ സമ്പൂർണ്ണ അച്ചടക്കവും ശുചിത്വവും പാലിക്കേണ്ടതാണ്.
#വൈദീക ഓർഗനൈസർ
റവ ഫാ.അലക്സ് ജോർജ് .9495036433
റവ.ഫാ.വിജു.ഏലിയാസ്.9447507880
റവ.ഫാ. യാക്കോബ് തോമസ്.9446824442
#ജോ. സെക്രട്ടറി
ചാൾസ് കുര്യാക്കോസ് 9446362536
#ട്രഷറർ
അനൂപ് സഖറിയ 9961821414
അൽമായ ഓർഗനൈസേഴ്സ്
സാജു മാത്യൂ മഠത്തിമ്യാലിൽ 9447453095
ജിൻസ് ചേന്നംപിള്ളിൽ 9388020555
#കുന്നംകുളം മേഖല
പീറ്റർ കെ.വി 9447829544
വിൽസൺ കെ.സി 9656729072
#തൃശൂർ മേഖല
ബിനോയ് ഇ. ബി 9846738193
സജി വെള്ളമുണ്ടക്കൽ 9446996326
#മലബാർ മേഖല
എബിൻ ബേബി 9633609740
#കൊച്ചി- തൃശൂർ മേഖല
ജിൻസൺ 9656773051
ജേതോ ജോൺ 8547554090
#മുളന്തുരുത്തി മേഖല
ജോൺ മാത്യൂ 9847956846
ജോസഫ് .എ.ചെറിയാൻ 9744872754
#കണ്ടനാട് ഈസ്റ്റ്
സുരേഷ് 8281203188
സജി എ.പി 9447329172
#കണ്ടനാട് വെസ്റ്റ്
ബേസിൽ 9946328438
ജെയ്മോൻ .സി.ജേക്കബ് 9447221688
#അങ്കമാലി മേഖല
റോയി വർഗ്ഗീസ് 9447177137
എൽദോസ് മാത്യൂ 9526867989
#ബാംഗ്ലൂർ ഭദ്രാസനം
മാത്യൂ ടി ടി 09731439658
ബിജു 09448239800
#സുൽത്താൻ ബത്തേരി ഭദ്രാസനം
ബാബു പൗലോസ് 9486711279
ഷിബു ജോൺ 9442411130
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |