Impact ഇത് വിശ്വാസികളുടെ വിജയം ; ചവറാംപാടത്ത് ഭാഗം വയ്പ്പ് ഇല്ല
തൃശ്ശൂർ : മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിലെ ചവറാംപാടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി ഭാഗം വെയ്പ്പ് നടപടികൾ അവസാനിപ്പിച്ചതായി സ്ഥിതീകരണം. മലങ്കര സഭയുടേത് മാത്രമായ ചവറാംപാടത്തെ സ്വത്തുക്കൾ ഭാഗം വെയ്ക്കുന്നുവെന്ന വാർത്തകൾ ഇന്നലെയാണ് പ്രചരിച്ചത്. മലങ്കര സഭയുടെ പള്ളികളിൽ ഏകീകൃത ഭരണം നടപ്പാക്കണമെന്നുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ വിചിത്രമായ നീക്കത്തിനെതിരെ വിശ്വാസികൾക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. പള്ളി വക സ്ഥലത്ത് കുറ്റി അടിക്കുന്ന ചിത്രങ്ങൾ സഹിതമാണ് പ്രചരണം. പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ ഇടവക തയ്യാറായത്. വിചിത്രമായ തീരുമാനം റദ്ദാക്കണമെന്നായിരിന്നു വിശ്വാസികളുടെ ആവിശ്യം. ഓവിഎസ് ഓൺലൈനാണ് വാർത്ത പുറത്ത് വിട്ടത്. വിശ്വാസികളുടെ അവസരോചിതമായ ഇടപെടൽ കാര്യങ്ങൾ മാറ്റി മറിക്കുകയായിരുന്നു.
ചവറാംപാടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ സെപ്റ്റംബർ 28, 29, 30 തീയതികളിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ നിർവ്വഹിക്കും. മെത്രാപ്പോലീത്തമാരായ യാക്കോബ് മാർ ഐറേനിയോസ്(കൊച്ചി ഭദ്രാസനം),യൂഹാനോൻ മാർ മിലിത്തിയോസ് (തൃശ്ശൂർ ഭദ്രാസനം),സഖറിയാസ് മാർ അന്തോണിയോസ് (കൊല്ലം ഭദ്രാസനം) സഹ കാർമ്മീകരാകും.
2016-ൽ ചാത്തമറ്റം കാരമേൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സമാനമായ നീക്കം നടന്നിരുന്നു. വിശ്വാസികളുടെ വ്യാപക പ്രതിഷേധം കണക്കിലെടുത്ത് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ (ഓ.വി.എസ്) ഇതിനെതിരെ പരാതി നൽകുകയും ആക്ഷേപം ബോധിപ്പിച്ചതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി ചാത്തമറ്റം പള്ളി വീതം വെയ്പ്പ് നടപടികൾ അടിയന്തിരമായി അവസാനിപ്പിച്ചു ലീഗൽ സർവീസ് സൊസൈറ്റി ഉത്തരവിട്ടിരിന്നു.
മലങ്കര സഭാ ന്യൂസ് Android Application – OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ