കുമ്പസാരം നിരോധിക്കണമെന്ന ആവശ്യം കേരളാ ഹൈകോടതി തള്ളി.
കേരളത്തിലെ പ്രധാന ക്രൈസ്തവ സഭകളിൽ നിലനിൽക്കുന്ന കുമ്പസാരമെന്ന മഹത്തായ കൂദാശ നിരോധിക്കണമെന്ന ആവശ്യം കേരളാ ഹൈകോടതി തള്ളി. കുമ്പസാരം നിരോധിക്കണമെന്ന ആവശ്യവുമായി എറണാകുളം വരിക്കോലി സ്വദേശി ചാക്കോ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതി തള്ളിയത്.
ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നും അത് കൊണ്ട് തന്നെ ഏത് വിശ്വാസം സ്വികരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 25, 26 അനുവദിക്കുന്നുണ്ട് എന്നും അപ്രകാരം പരാതിക്കാരന് കുമ്പസാരമെന്ന കൂദാശ ഇല്ലാത്ത ഇതര ക്രസ്തവ സഭകളിലെക്കൊ മറ്റ് വിശ്വസത്തിലെക്കോ മാറാവുന്നതാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇന്ത്യ എന്ന സെക്കുലർ രാജ്യത്ത് ഏത് വിശ്വാസവും സ്വതന്ത്രമായി സ്വികരിക്കുന്നതിന് അനുവദിച്ചിരിക്കുന്നു. അതു കൊണ്ട് തന്നെ കുമ്പസാരം തെറ്റാണ് എന്ന് തോന്നുന്നു എങ്കിൽ അതില്ലാത്ത വിശ്വാസം സ്വീകരിക്കുന്നതായിരിക്കും ഉചിതം എന്ന് കേരളാ ഹൈകോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി ജസ്റ്റീസ് ജയകൃഷ്ണൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ബഞ്ച് കേസ് തീർപ്പ് കൽപ്പിച്ചു കൊണ്ട് ഉത്തരവിട്ടു.
https://ovsonline.in/articles/confession-2/