OVS - Latest NewsOVS-Kerala News

പഴയ സെമിനാരി മാനേജരായി വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പാ നിയമിതനായി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക പരിശീലന കേന്ദ്രമായ കോട്ടയം പഴയ സെമിനാരിയുടെ മാനേജരായി വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പായെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം ഭദ്രാസനത്തിലെ നവാഭിഷിക്തരായ കോറെപ്പിസ്ക്കോപ്പാമാരില്‍ ഒരാളും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ അദ്ദേഹം ജൂലൈ 15 ന് ചുമതലയേല്‍ക്കും. പഴയ സെമിനാരിയിലെ ഇപ്പോഴത്തെ മാനേജര്‍ വെരി.റവ. സഖറിയാ റമ്പാന്‍ ചെങ്ങമനാട് ബേത്ലഹേം ആശ്രമം സുപ്പീരിയറായി തുടരും.

error: Thank you for visiting : www.ovsonline.in