ദുബായ് സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്
രക്ത ദാനം മഹാ ദാനം
രക്ത ദാനം ജീവ ദാനം
ദുബായ്: ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് നല്കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തിൽ നിന്നും ഒരു ജീവൻ രക്ഷപെടുത്താൻ കഴിഞ്ഞാൽ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന.
ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ദുബായ് ബ്ലഡ് ഡോനെഷൻ സെൻറ്ററിൻറെ സഹകരണത്തോടെ ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിക്കുന്നു. 2018 മെയ് മാസം 4 ന് (04/05/2018) വി :കുർബ്ബാനന്തരം പള്ളിയങ്കണത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. മുൻവർഷങ്ങളിലെപ്പോലെ എല്ലാവരുടെയും സാന്നിധ്യസഹകരണം അഭ്യർഥിക്കുന്നതായി പ്രസ്ഥാനം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രസ്ഥാനം ഭാരവാഹികളെയോ, കത്തീഡ്രലുമായോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
രക്തദാനത്തിന് വരുന്നവർ അവരുടെ ഒറിജിനൽ എമിറേറ്റ്സ് ഐഡി കൈവശം വയ്‌ക്കേണ്ടതാണ് .