യുവാക്കള്‍ ആരാധനയ്ക്കും കൗദാശിക ജീവിതത്തിനും പ്രാധാന്യം നല്‍കണം : ഡോ: എബ്രാഹം മാര്‍ സെറാഫിം
അലൈന്‍: യുവാക്കള്‍ ആരാധനയ്ക്കും കൗദാശിക ജീവിതത്തിനും പ്രാധാന്യം നല്‍കണമെന്നു ബംഗളൂരൂ ഭദ്രാസനാധിപന്‍ ഡോ: എബ്രാഹം മാര്‍ സെറാഫിം മെത്രാപ്പോലീത്ത. പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ച് ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ സോണലിന്റെ നേതൃത്വത്തില്‍ അലൈന്‍ സെന്റ്റ് ഡയനീഷ്യസ് ദേവാലയത്തിലേക്ക് നടന്ന തീര്‍ഥാടന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോണല്‍ പ്രസിഡണ്ട് റവ. ഫാ. ഡോ.എബ്രഹാം തോമസ് അധ്യക്ഷ വഹിച്ച യോഗത്തില്‍ , റെവ: ഫാ : തോമസ് ജോണ്‍ മാവേലില്‍, ശ്രീ ഫിലിപ്പ് എന്‍ തോമസ് , ശ്രീ ഷൈജു രാജന്‍ , ശ്രീ ജേക്കബ് കെ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന യു എ ഇ സോണല്‍ ക്വിസ് മത്സരം. റവ. ഫാ. ജോജി കുര്യന്‍ തോമസ്സ് നേതൃത്വം നല്‍കി. ഷാര്‍ജ സെന്റ്റ്. ഗ്രീഗോറിയോസ് യൂണിറ്റ് ഒന്നാം സ്ഥാനവും, ഡിബ്ബ സെന്റ്റ്. ഗ്രീഗോറിയോസ് കോണ്‍ഗ്രിഗേഷന്‍ യൂണിറ്റു രണ്ടാം സ്ഥാനവും, ഫുജൈറ സെന്റ്റ്. ഗ്രീഗോറിയോസ് യൂണിറ്റു മൂന്നാം സ്ഥാനവും കരസ്ഥമാക്കി, വിജയികള്‍ക്ക് അഭിവന്ദ്യ ഡോ . എബ്രഹാം മാര്‍ സെറാഫിം തിരുമേനി സമ്മാനദാനം വിതരണം ചെയ്തു.