നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം തൃക്കുന്നത്ത് സെമിനാരി ആരാധനയുടെ പൂര്‍ണ്ണതയിലേയ്ക്ക്
ആലുവ : അങ്കമാലി ഭദ്രാസന ആസ്ഥാന ദേവാലയം ആയ തൃക്കുന്നത്ത് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിൽ അങ്കമാലി ഭദ്രാസനാധിപന്‍ അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപോലിത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കക്ഷിവഴക്ക് മൂലം വര്‍ഷങ്ങളായി പൂട്ടി കിടന്നിരുന്ന ദേവാലയം കഴിഞ്ഞ ദിവസം ഉണ്ടായ കോടതി ഉത്തരവിലൂടെയാണ് വീണ്ടും തുറന്നു ആരാധന നടത്താന്‍ അവസരം ഉണ്ടായതു. ദൈവകൃപയാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അഭിവന്ദ്യ പിതാക്കന്മാരുടെ ഓര്‍മ്മപെരുന്നാള്‍ ഭംഗിയായി ആഘോഷിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നു .
നാളെ (26-ന്) രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം, 8 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിലെ പ്രാധാന കാർമ്മികത്വത്തിലും, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നീ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വി.കുർബ്ബാന, തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകളിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
https://ovsonline.in/articles/thrikkunnathu-seminary-history/