പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക് സ് കത്തിഡ്രലിൽ ശ്രാദ്ധപ്പെരുനാളും,ഇടവക കൺവൻഷനും
പുതിയകാവ്:- മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ പൗരാണികവും പ്രശസ്‌തവുമായ പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തിഡ്രലിൽ ആണ്ടുതോറും നടത്തിവരാറുള്ള മൂന്നുനോമ്പാചരണവും,മലങ്കരസഭയ്ക്കായി രക്തസാക്ഷിത്വം വരിച്ച പരിശുദ്ധ അഹത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുനാളും,ഇടവക കൺവൻഷനും 2016 ജനുവരി 10 മുതൽ 22 വരെയുള്ള തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
പരിശുദ്ധ മൂന്നുനോമ്പിനു മലങ്കര ഓർത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ശുശ്രൂഷകൾക്ക് നേത്രുത്വം വഹിക്കുകയും,പ്രഗത്ഭരായ വാഗ് മികൾ വചനശുശ്രൂഷ നടത്തുന്നതുമാണു. ഇടവക പെരുനാളിന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ,തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ,കാനഡ,യു .കെ, ആഫ്രിക്ക ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ, സുൽത്താൻ ബത്തേരി ഭദ്രാസനധിപൻ അഭി.എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേത്രുത്വം നൽകുന്നതുമാണു.. പെരുന്നാളിനോടനുബദ്ധിച്ച് ചാപ്പലുകളിൽ അതാത് യുവജന പ്രസ്താനങ്ങളുടെ നേത്രുത്വത്തിൽ നടത്തപെടാറുള്ള വസന്ത നമസ്കാരവും മുൻ കാലങ്ങളിലെ പോലെ ഭംഗിയായി നടത്തപെടുന്നതാണ്.