പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ചരമ സുവർണ ജൂബിലി ഒരുക്കങ്ങൾ പൂർത്തിയാകുന്നു
പ്രമുഖ സാമൂഹിക പരിഷ്കർത്താവും ,വൈക്ക സത്യാഗ്രഹ മുന്നണി പോരാളിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മലബാർ മെത്രാസന പ്രഥമ മെത്രാപ്പോലീത്തായും അധ:സ്ഥിത വർഗ്ഗ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച സ്ലീബാ ദാസ സമൂഹ സ്ഥാപകനുമായ ഭാഗ്യ സ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ചരമ സുവർണ ജൂബിലി ആഘോഷങ്ങൾ പരി. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കണ്ടനാട് കർമ്മേൽ ദയറായിൽ 2018 ജനുവരി 28 മുതൽ ഫെബ്രുവരി 2 വരെ നടത്തപ്പെടും. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ലീബാ ദാസ സമൂഹഅധ്യക്ഷൻ അഭി: ഡോ: യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ആലോചന യോഗത്തിൽ പരി. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ രക്ഷാധികാരി ആയും, അഭി: ഡോ: യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ പ്രസിഡന്ന്റായും വെരി.റവ.ശെമൂൻ റമ്പാൻ ജനറൽ കൺവീനരയുമുള്ള 75 അംഗ സുവർണ ജൂബിലി കമ്മിറ്റയെ തെരഞ്ഞടുത്തു ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഷൻ സമ്മേളനം, സഹകാരി സംഗമം ,സ്മൃതി യാത്ര, തീർത്ഥാടക സംഗമം, അനുസ്മരണം, വി.കുർബാന, ജൂബിലി സമ്മേളനം, പെൻഷൻ പദ്ധതി ഉദ്ഘാടനം, വിദ്യാഭ്യാസ സഹായ വിതരണം, അവാർഡ്ദാനം, പ്രദക്ഷിണം, നേർച്ച സദ്യ, ആശീർവാദം തുടങ്ങിയ വിവിധയിന പരിപാടികൾ നടത്തുവാൻ തീരുമാനിച്ചതായി ആഘോഷ കമ്മറ്റിക്കു വേണ്ടി ഫാ.സോമു പ്രക്കാനം അറിയിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളിലേക്കു ഹ്യദയം നിറഞ്ഞ സ്വാഗതം