ഓർത്തഡോക്സ് സഭ ദേശീയ സഭ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്
പന്തളം ∙ മലങ്കര ഓർത്തഡോക്സ് സഭയെ ഭാരതത്തിന്റെ ദേശീയ സഭയായി ഇന്ത്യയുടെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ചിരിക്കുന്നതായി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടന്ന വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് മാർ അത്തനാസിയോസ് അധ്യക്ഷത വഹിച്ചു.
മറുവിഭാഗത്തിൽ നിൽക്കുന്ന വിശ്വാസികൾ നമ്മുടെ സഹോദരങ്ങളാണെന്നുള്ള ചിന്താഗതി എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് ചർച്ച് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘യോജിക്കേണ്ടും സമയമിതാ’ എന്ന് പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഡോ. കുര്യൻ തോമസ്, വൈദിക ട്രസ്റ്റി റവ. ഡോ. എം. ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഫാ. മാത്യു വർഗീസ്, ഫാ. കുര്യൻ ജോസഫ്, ഫാ. ജോജി ജോർജ്, പി.എം.മത്തായി എന്നിവർ പ്രസംഗിച്ചു.
Priest Trustee Rev. Dr. M.O John’s Speech
https://ovsonline.in/articles/malankara-sabha-court-order/