കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിനെതിരെ നുണ പ്രചരണം
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിനെത്തിരേയും ഭദ്രാസന അധിപൻ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തക്കെതിരെയും നുണ പ്രചരണം നടക്കുന്നതായി പരാതി. ഭദ്രാസനം മുന്നേറുമ്പോൾ ഉണ്ടാകുന്നത് അന്തസ്സിനും ശ്രേയസ്സിനും ചേരാത്ത സംസ്കാരശൂന്യമായ പ്രവർത്തനങ്ങളും പ്രതികരണങ്ങളും. ഭദ്രാസന പൊതു യോഗത്തിൽ ചർച്ച നടത്തി സർവ്വ സമ്മതവും യുക്തവുമായ തീരുമാനം എടുത്ത ശേഷം വ്യക്തി വൈര്യാഗ്യത്തിന്റെ പേരിൽ വാട്സാപ്പിലും മറ്റും നീതിക്കും സത്യത്തിനും നിരക്കാത്ത രീതിയിലാണ് പ്രചരണം.നല്ലതും ക്രിയാത്മകവുമായ രീതിയിൽ പ്രവർത്തിക്കുവാനും പ്രതികരിക്കുവാനും പകത്വയും ആദ്ധ്യാത്മീക ബോധവും ഉണ്ടാകണം. തോന്നുന്നത് എല്ലാം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് സ്ഥിര ബുദ്ധിയും അന്തസ്സും ആഭിജാത്യവുമുള്ളവരുടെ പ്രവർത്തിയാണെന്ന് തോന്നുന്നില്ല. ഇത്തരം പ്രവർത്തനങ്ങളിൽ വിട്ടു നിൽക്കണമെന്നും ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത പുനലൂർ ഗ്രിഗോറിയൻ അരമനയിൽ നിന്നും പള്ളികൾക്ക് അയച്ച കല്പനയിൽ വിശദീകരിച്ചു.